
ഭിന്നത: വാര്‍ത്ത നിഷേധിച്ച് വയല്‍ക്കിളികള്‍
തളിപ്പറമ്പ്: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നു വയല്‍ക്കിളി സമരക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വയല്‍ക്കിളി സമര നായകന് സുരേഷ് കീഴാറ്റൂര്‍. വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനുമായി രഹസ്യ ചര്‍ച്ച നടത്തിയതു പുറത്തായതോടെ ഇതിന്റെ പേരില്‍ ഐക്യദാര്‍ഢ്യസമിതി വേര്‍പിരിഞ്ഞെന്ന പ്രചാരണവും ശക്തമായതോടെയാണു വിശദീകരണവുമായി സുരേഷ് കീഴാറ്റൂര്‍ രംഗത്തുവന്നത്.
പരപ്പ സ്റ്റോണ്ക്രഷറിനെതിരേ സമരം നയിക്കുന്ന ഒ.കെ സിറാജുദീനാണ് സി.പി.എം മധ്യസ്ഥനായി പ്രവര്‍ത്തിച്ചതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം സുരേഷ് കീഴാറ്റൂര്‍ പി. ജയരാജനുമായി ചര്‍ച്ച നടത്താന്‍ തയാറായെങ്കിലും എക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ നോബിള്‍ പൈകട അതിനു തയാറാകാതിരിക്കുകയും ചര്‍ച്ചയില്‍ ഉണ്ടായ നീക്കുപോക്ക് പ്രകാരമാണു സി.പി.എം പുറത്താക്കിയ 11 പാര്‍ട്ടി അംഗങ്ങളും വയല്‍ക്കിളി പ്രവര്‍ത്തകരും ലോങ്മാര്‍ച്ചില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണു വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ ഒന്നര വര്‍ഷത്തിലേറെയായി നടന്നുവരുന്ന സമരത്തിലൂടെ രൂപപ്പെട്ട വയല്‍ക്കിളികളെ ഭിന്നിപ്പിച്ച് കീഴാറ്റൂര്‍ സമരം പൊളിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗം മാത്രമാണതെന്നും അതു തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
പി. ജയരാജനുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെക്കുറിച്ച് സമരസമിതി നേതാവെന്ന നിലയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അതു തന്റെ ഉത്തരവാദിത്വമാണെന്നാണു സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചത്.
എന്നാല്‍ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട രഹസ്യ അജണ്ടയോ ഒത്തുതീര്‍പ്പോ ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ല.
വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തില്‍ നിന്നു പിന്മാറാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണു വയല്‍ക്കിളികളെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഇപ്പോള്‍ സമരം നടക്കാത്തിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. കേന്ദ്ര പരിസ്ഥിതിസംഘം കീഴാറ്റൂരില്‍ പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്. ഇത് അനുകൂലമാണോ പ്രതികൂലമാണോയെന്നു പരിശോധിക്കണം. ഇതിനോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അറിയണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ തീരുമാനിക്കും. അതുവരെ നിശബ്ദപ്രവര്ത്തനങ്ങളിലാണ് വയല്‍ക്കിളികളെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
ഈമാസം 31നകം ബൈപ്പാസ് അലൈന്മെന്റിന്റെ ത്രീഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമെന്നും കീഴാറ്റൂരില്‍ നിശ്ചയിച്ച അലൈന്മെന്റ് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനോടൊപ്പം മെയ് 31ന് ത്രീഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നതോടെ കീഴാറ്റൂര്‍ വീണ്ടും സമരചൂടിലേക്കു നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
Kerala
• 21 days ago
വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന് കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ
National
• 21 days ago
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു
Kerala
• 21 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം
Kerala
• 21 days ago
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
Kerala
• 21 days ago
ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി
National
• 21 days ago
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
Kerala
• 21 days ago
ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം
National
• 21 days ago
പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 22 days ago
ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു
latest
• 22 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 22 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 22 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 22 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 22 days ago
ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• 22 days ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• 22 days ago
Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 22 days ago
സാന്റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ
latest
• 22 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 22 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 22 days ago
കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
Kerala
• 22 days ago