HOME
DETAILS

ഹജ്ജ് ഉംറ കാറ്ററിംഗ് കമ്പനികള്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം

  
backup
June 25 2016 | 17:06 PM

hajj-umrah-cattering-service

മക്ക: ഹജ്ജ് - ഉംറ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിംഗ് കമ്പനികള്‍ക്ക് സഊദി ഹജ്ജ് ഉംറ മന്ത്രിയുടെ രൂക്ഷവിമര്‍ശനം. പുണ്യഭൂമിയിലെത്തുന ഹാജിമാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും നല്ല രീതിയിലുള്ള ഭക്ഷണം നല്‍കാതെ ലാഭം മാത്രം നോക്കിയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ: മുഹമ്മദ് സാലിഹ് ബിന്‍തന്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ല. ഹാജിമാരുടെ ഏജന്റുമാരില്‍ നിന്നും പണം ലഭിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ചിലര്‍ വ്യവസായമായാണ് കാറ്ററിംഗ് രംഗം കാണുന്നത് മന്ത്രി പറഞ്ഞു.
        
വിദേശ ഏജന്റുമാര്‍ രാജ്യത്തെ കാറ്റിംഗ് കമ്പനി ഉടമകള്‍ക്ക് വന്‍തോതില്‍ കമ്മീഷന്‍ നല്‍കി കാറ്ററിംഗ് കമ്പനികളുടെ പേരില്‍ വിദേശ ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോള്‍ ഇത്തരം പ്രവണതകള്‍ അതിന്റെ വിജയത്തെ മറയ്ക്കുകയാണ്. പ്രതീക്ഷക്ക് ഉതകുന്ന ഭക്ഷണമല്ല ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മക്കയിലെ ഒരു റസ്റ്റോറന്റില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്‍മ കുറവ് മൂലമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. ലോകത്തെ ഏറ്റവും നല്ല വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ പ്രതീതി തീര്‍ത്ഥാടകര്‍ക്ക് ലഭിക്കണം. ഇതിനുള്ള പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സര്‍വീസുകളും കുറ്റമറ്റ രീതിയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് സെമിനാറില്‍ വിവിധ മദ്ഹബുകളില്‍ പെട്ട പണ്ഡിതന്മാരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ പരസ്പരം ആശയവിനിമയത്തിന് സാമൂഹിക മാധ്യമങ്ങള്‍ വഴി സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഈ സമയത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് 50 ശതമാനം വര്‍ധിച്ച് ആറു ലക്ഷം തീര്‍ത്ഥാടകര്‍ ഇപ്പോള്‍ ഈ ഹറമുകളിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  24 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  34 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  42 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago