HOME
DETAILS

ഖത്തറിലെ തൊഴില്‍മാറ്റ നിയമം; 5196 പേര്‍ പുതിയ ജോലിയിലേക്കു മാറി

  
backup
March 17 2017 | 16:03 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b4%bf

ദോഹ: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് നിലവില്‍ വന്ന പുതിയ പ്രവാസി നിയമത്തിന് കീഴില്‍ ഇതിനകം 5,196 പേര്‍ പുതിയ ജോലിയിലേക്കു മാറി. തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവരും ജോലിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവരുമാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി മറ്റു ജോലികള്‍ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം നിയമം പ്രാബല്യത്തില്‍ വരും മുമ്പ് 2,288 പേര്‍ മാത്രമായിരുന്നു ജോലി മാറിയിരുന്നതെന്ന് ഭരണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ജോലി മാറ്റത്തിലുള്ള ഈ വലിയ വര്‍ധനവ് പുതിയ നിമയത്തിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിച്ചു തുടങ്ങിയതിന്റെ സൂചനയായി കണക്കാക്കുന്നു.

നിശ്ചിത കാലത്തേക്കുള്ള കരാര്‍ ആണെങ്കില്‍ അത് അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് ജോലി മാറ്റത്തിന് അപേക്ഷിക്കണമെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഓപ്പണ്‍ കരാര്‍ ആണെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ 30 ദിവസം മുമ്പും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ 60 ദിവസം മുമ്പുമാണ് അപേക്ഷ നല്‍കേണ്ടത്.

നിയമം നടപ്പില്‍ വന്ന ആദ്യ രണ്ടു മാസത്തിനകം 1,84,338 എക്‌സിറ്റ് പെര്‍മിറ്റുകള്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. എക്‌സിറ്റ് നല്‍കുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിക്ക് ഇക്കായലയളവില്‍ 761 പരാതികള്‍ ലഭിച്ചു. ഇതില്‍ 485 പേര്‍ക്ക് 72 മണിക്കൂറിനകം എക്‌സിറ്റ് നല്‍കി. 63 പേരുടേത് നിലവില്‍ പരിഗണനയിലാണ്. 213 പേര്‍ക്ക് എക്‌സിറ്റ് നിരസിക്കാനുള്ള കാരണം കാണിച്ച് എസ്എംഎസ് അയച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 15 വരെ 1,09,804 പേര്‍ രാജ്യം വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ 74,049 പ്രവാസികള്‍ തൊഴിലുടമയെ അറിയിച്ച ശേഷം സ്ഥിരമായി ഖത്തര്‍ വിട്ടു.

നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്നതിന്റെ തെളിവാണ് ആദ്യ രണ്ടു മാസം ഇഷ്യു ചെയ്ത എക്‌സിറ്റ് പെര്‍മിറ്റുകളുടെ എണ്ണമെന്ന് തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി പറഞ്ഞു. 1,84,000 ലേറെ പേര്‍ക്ക് ഇക്കാലയളവില്‍ പ്രയോജനം ലഭിച്ചു. തൊഴില്‍ പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നു എന്നതാണിത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികള്‍ വരുന്ന രാജ്യങ്ങളില്‍ അവരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സ്വീകരിച്ച നടപടികളും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago