പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ; ജീവനക്കാര്‍ പണിമുടക്കി
പാറശാല: പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സബ്കലക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പടെയുള്ള ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി. കെ.ജി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
പാറശാല താലൂക്ക്് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിനി സജിതയും (32) കുഞ്ഞും കഴിഞ്ഞ ബുധനാഴ്ചയാണ് എസ്.എ.ടി ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് സജിതയെ തുടക്കം മുതല്‍ ചികിത്സിച്ചിരുന്ന ഡോ.സജിതക്കെതിരേ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
ഇന്നലെ രാവിലെ 9.45 ഓടെയാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള ഉത്തരവ് ലഭിച്ചത്. ഇതോടെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി.സംഭവത്തില്‍ ഡോക്ടര്‍ കുറ്റകാരിയല്ലെന്നും കഴിഞ്ഞ ദിവസം മരിച്ച സജിതയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി ഉപരോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിച്ചില്ലെന്നും ആരോപിച്ചാണ് ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും ഉപേക്ഷിച്ച് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും പണിമുടക്കിയത്. ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.തുടര്‍ന്നു നടന്ന പ്രതിഷേധ യോഗത്തില്‍ കെ.ജി.എം.ഒ ജില്ലാ പ്രസിഡന്റ് വിജയകൃഷ്ണ , ആശുപത്രി സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എന്നാല്‍ സജിതയെ പ്രസവത്തിനായി പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി യുവതിയുടെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.00 ന് യുവതിയെ പ്രസവ വേദനയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതായും ഉച്ചയ്ക്ക് ഒരു മണിവരെ ഡോക്ടര്‍ യുവതിയെ പരിശോധിക്കാന്‍ തായാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കൈക്കൂലിയായി ആവശ്യപ്പെട്ട അയ്യായിരം രൂപ നല്‍കാത്തതിനാലാണ് ചികിത്സ വൈകിയതെന്നാണ് ആരോപണം.ഉച്ചയോടെ യുവതി അബോധാവസ്ഥയിലായപ്പോള്‍ ആരോപണ വിധേയയായ ഡോക്ടര്‍ നേരിട്ട് എസ്.എ.ടിയില്‍ എത്തിക്കുകയായിരുന്നുവെന്നും പറയുന്നു.എസ്.എ.ടിയിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും കുഞ്ഞും മരിച്ചു.
കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാലാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് എസ്.എ.ടി ആശുപത്രി അധികൃതര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട്് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."