കേന്ദ്ര സര്‍വിസ് നയം തൊഴിലാളികളുടെ അവകാശങ്ങള്‍ കവരും: മുഖ്യമന്ത്രി
കോഴിക്കോട്: ദേശീയതലത്തില്‍ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധനയം സര്‍വിസ് മേഖലയിലെ അവാകാശവും കവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളിവിരുദ്ധ ഭേദഗതി നിയമമാണ് ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. എന്നാല്‍ ഈ നയം കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറല്ല. കേരള ഫയര്‍ സര്‍വിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ പ്രക്ഷോഭത്തിലൂടെയും സമരത്തിലൂടെയും നേടിയെടുത്തതാണ് തൊഴില്‍ അവകാശങ്ങള്‍. ദേശീയ തലത്തില്‍ സര്‍വിസ് മേഖലയില്‍ ഉയരുന്ന ആശങ്ക നമ്മുടെ നാട്ടില്‍ ഉണ്ടാകില്ല. അഴിമതി തീണ്ടാത്തവരാണ് അഗ്‌നിശമന സേനാവിഭാഗം. അഴിമതിക്കെതിരേ ജാഗ്രത വേണം. തെറ്റുകള്‍ ചെയ്താല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കും.
സ്വന്തം ജീവന്‍ അപായപ്പെടുത്തിയും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുകയാണ് ഫയര്‍ ഫോഴ്‌സ് ചെയ്യുന്നത്. ഫയര്‍ഫോഴ്‌സിന്റെ ശേഷി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആധുനിക ഉപകരണങ്ങള്‍ സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് വാങ്ങിയിട്ടുണ്ട്.
സേവനസന്നദ്ധതയുള്ള ധാരാളം ആളുകള്‍ ഉണ്ട്. അത്തരത്തിലുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കണം. ജനങ്ങള്‍ക്ക് അനുകൂലമായ സംസ്‌കാരം വളര്‍ത്തിയെടുക്കണം. പൊലിസ് സേന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന വിഭാഗമാണ് അഗ്‌നിശമന സേനയെന്നും അദ്ദേഹം പറഞ്ഞു.
കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്‍. അജിത് കുമാര്‍ വിഷയം അവതരിപ്പിച്ചു. എം.എസ് ബിനോയ് സ്വാഗതവും നിതിന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."