HOME
DETAILS
MAL
നാടോടി ബാലികയ്ക്കു പീഡന ശ്രമം; അഭിഭാഷകനും പ്രതിയാകും
backup
May 14 2018 | 05:05 AM
പയ്യന്നൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ അഭിഭാഷകനെതിരേയും കേസെടുത്തേക്കും. കഴിഞ്ഞ ഒന്പതിനു പുലര്‍ച്ചെ 1.30ഓടെ തമിഴ്നാട് സ്വദേശികളും നാടോടികളുമായ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഏഴുവയസുകാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം അറിഞ്ഞിട്ടും വിവരം പൊലിസിനെ അറിയിക്കാതെ സംഭവം പുറത്തറിയാതിരിക്കാനും പ്രതിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചതിനുമാണ് അഭിഭാഷകനെതിരേ കേസെടുക്കുകയെന്നു സി.ഐ എം.പി ആസാദ് പറഞ്ഞു. പോക്സോ ആക്ട് പ്രകാരമായിരിക്കും കേസെടുക്കുക.കേസൊതുക്കി തീര്‍ക്കാന്‍ പ്രതിയുടെ ബന്ധുക്കളോടൊപ്പം അഭിഭാഷകനാണ് 50,000 രൂപയുടെ ചെക്ക് എല്പ്പിച്ചിരുന്നതെന്നു ബാലികയുടെ മാതാപിതാക്കള്‍ പൊലിസിനു മൊഴിനല്‍കി. ബംഗളൂരുവിലുള്ള അഭിഭാഷകന് നാട്ടിലെത്തിയാലുടന്‍ പൊലിസ് ചോദ്യംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."