ആയുര്‍വേദ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു
കൊച്ചി: രണ്ടു ദിവസമായി എറണാകുളം ടൗണ്‍ഹാളില്‍ നടന്നുവന്ന കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഫാര്‍മസിസ്റ്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സമാപിച്ചു. ഇന്നലെ നടന്ന സമാപനസമ്മേളനം ഔഷധി ചെയര്‍മാന്‍ കെ.ആര്‍ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം എം.പി പ്രൊഫസര്‍ കെ.വി തോമസ് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മേഖലയുടെ സമഗ്ര വികസനത്തിനും ആയുര്‍വേദ സ്ഥാപനങ്ങളുടെ ഉന്നമനത്തിലും ഫാര്‍മസിസ്റ്റുമാരുടെ പങ്ക് നിസ്തുലമാണെന്നും ഇക്കാര്യത്തില്‍ ഫാര്‍മസിസ്റ്റുമാരുടെ ഉത്തവാദിത്വം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ഫര്‍മസിസ്റ്റുമാരില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെ ആദരിച്ചു.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ബി. സജീവ് കുമാര്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുദാനം നിര്‍വഹിച്ചു.ഈമാസം സര്‍വിസില്‍ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുള്ള ഉപഹാരം ഡയറക്ടര്‍ സമര്‍പ്പിച്ചു. ഔഷധ സസ്യബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍, പള്ളുരുത്തി സുബൈര്‍, കെ. വി. സാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."