HOME
DETAILS
MAL
മങ്കട മണ്ഡലത്തിലെ മൂന്നു റോഡുകള്‍ക്ക് 6.43 കോടി രൂപ അനുവദിച്ചു
backup
March 17 2017 | 20:03 PM
മങ്കട: മണ്ഡലത്തിലെ മൂന്നു റോഡുകള്‍ക്ക് 6.43 കോടി രൂപ അനുവദിച്ചു. 2016 - 17 സാമ്പത്തിക വര്‍ഷം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളില്‍ നിന്നും ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരമാണ് മൂന്നു റോഡുകള്‍ക്ക് 6.43 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവു ഇറക്കിയത്. മങ്കട - കൂട്ടില്‍ - പട്ടിക്കാട് റോഡിനു 3.50 കോടിയും കൂട്ടിലങ്ങാടി പഞ്ചായത്തിലെ - പനമ്പറ്റചാള - വെണ്ണക്കോട് -വെള്ളില റോഡിന് 1.51 കോടിയും കുറുവ പഞ്ചായത്തില്‍ പഴമള്ളൂര്‍ സിറ്റി - ചട്ടിപ്പറമ്പ് റോഡിനു 1.42 കോടിയുമാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."