എല്‍.ഡി.എഫ് സര്‍ക്കാരിന് പുതിയ വികസന പദ്ധതികള്‍ തുടങ്ങാനായില്ല: ഉമ്മന്‍ചാണ്ടി
പാപ്പിനിശ്ശേരി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും പുതിയതായിട്ടുള്ള വികസനങ്ങള്‍ ഒന്നുംതന്നെ തുടങ്ങാനായില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ പുതുതായി നിര്‍മിച്ച പി.വി ചന്തു മാസ്റ്റര്‍ സ്മാരക ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇപ്പോള്‍ വിലക്കയറ്റം രൂക്ഷമായി, റേഷന്‍ ഷാപ്പുകള്‍ നോക്കു കുത്തിയായി, സ്ത്രീ പീഡനങ്ങള്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, ഡി.സി.സി സെക്രട്ടറി പി രാമകൃഷ്ണന്, സണ്ണി ജോസഫ് എം.എല്‍.എ, എ.പി
അബ്ദുല്ലക്കുട്ടി, സുരേഷ് ബാബു എളയാവൂര്, കാട്ടാമ്പള്ളി രാമചന്ദ്രന്, കെ ബാലകൃഷ്ണന്, ഒ നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിജയികളെ അനുമോദിക്കല്‍ ചടങ്ങും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."