രാമന്തളി ജനതയുടേത് ന്യായമായ സമരം: ഉമ്മന്‍ ചാണ്ടി
പയ്യന്നൂര്‍: ഒരു പ്രദേശത്തെ ജനങ്ങളോട് മലിനജലം കുടിച്ച് ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും രാമന്തളി ജനത നടത്തുന്നത് ന്യായമായ സമരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
നല്ല വെള്ളവും ശുദ്ധവായുവും ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അവകാശമാണ്. അത് ഹനിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നു മാറ്റിസ്ഥാപിക്കുക തന്നെ വേണം. ഈ സമരം നാവിക അക്കാദമിക്ക് എതിരല്ല. മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കുക എന്നതു മാത്രമാണ് സമര ലക്ഷ്യം. അത് നേവല്‍ അധികൃതര്‍ തിരിച്ചറിയണം. 2800 ഏക്കറോളം ഭൂമി ഉണ്ടെന്നിരിക്കെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന് പ്ലാന്റ് സ്ഥാപിച്ചത് നീതീകരിക്കാന്‍ കഴിയില്ല.
വിഷയം അടിയന്തിരമായി പ്രതിരോധ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നേവല്‍ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, എം.പി മുരളി, അഡ്വ. ഡി.കെ ഗോപിനാഥ് എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങില്‍ കെ. പി.സി നാരായണ പൊതുവാള്‍ അധ്യക്ഷനായി. ആര്‍ കുഞ്ഞികൃഷ്ണന്‍, കെ.പി രാജേന്ദ്രകുമാര്‍ സംസാരിച്ചു.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, പ്രൊഫ. വി ഇന്ദിര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."