നഗരസഭ കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യം ഒഴുക്കുന്നത് മൂവാറ്റുപുഴയാറിലേക്ക്
മുവാറ്റുപുഴ: പോസ്റ്റ് ഓഫിസ് ജങ്ഷനിലെ നഗരസഭയുടെ കെട്ടിടസമുച്ചയങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം ഒഴുക്കുന്നത് മുവാറ്റുപുഴയാറിലേക്ക്. മൂവാറ്റുപുഴയാറിലേക്ക് മഴവെള്ളം ഒഴുകുന്നതിനുള്ള കാനയിലേക്ക് നൂറു കണക്കിന് പൈപ്പുകളാണ് ഇവിടത്തെ ചില സ്ഥാപനങ്ങളില്‍ നിന്നും രഹസ്യമായി പിടിപ്പിച്ചിരിക്കുന്നത്.
മഴവെള്ളമൊഴുകുന്നതിനു നിര്‍മിച്ചിരിക്കുന്ന കാനയിലെ തടസം നീക്കുന്നതിനായി സ്ലാബുകള്‍ മാറ്റിയപ്പോഴാണ് ഇത്തരത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്.
ഇതുമീലം അതീവ ദുസഹമായ ഗന്ധമാണ് പ്രദേശത്ത്. ആവശ്യത്തിലേറെ സ്ഥലസൗകര്യങ്ങള്‍ ഉണ്ടായിട്ടും മതിയായ മാലിന്യ നിവാരണ സംവിധാനങ്ങളില്ലാതെയാണു കെട്ടിട നിര്‍മാണമെന്നാണ് ഇതു തെളിയിക്കുന്നത്.
കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യങ്ങളും നേരിട്ടു മഴവെള്ളമൊഴുകുന്നതിനു മാത്രമായി നിര്‍മിച്ചിരിക്കുന്ന കാനയിലേക്കുന്നതിനെതിരേ അധികൃതര്‍ ഒരു നടപടികളും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കാന ജെ.സി.ബി മൂലം വൃത്തിയാക്കി പുഴയിലേക്ക് സെപ്റ്റിക് മാലിന്യങ്ങള്‍ സുഗമമായി ഒഴുക്കാനുള്ള ഇപ്പോഴത്തേ നടപടികള്‍ മുനിസിപ്പല്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പരിസ്ഥിതി സംഘടനായായ ഗ്രീന്‍ പീപ്പിള്‍ ആരോപിക്കുന്നു.
കാനയിലേക്കുള്ള മുഴുവന്‍ മാലിന്യക്കുഴലുകളും അടക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍ പീപ്പിള്‍ പ്രവര്‍ത്തകരായ അസീസ് കുന്നപ്പിള്ളി, ടിന്‍സ് മാത്യു, എം എസ് . ഫൈസല്‍ എന്നിവര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."