മിനര്‍വ പഞ്ചാബ് ഉടമക്ക് 10 ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വിലക്കും
കൊല്‍ക്കത്ത: വംശീയ അധിക്ഷേപം നടത്തിയതിന് ഐലീഗ് ചാംപ്യന്മാരായ മിനര്‍വ പഞ്ചാബ് ഉടമ രഞ്ജിത്ത് ബജാജിന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്. പിഴക്ക് പുറമെ ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. റഫറിയെ വംശീയമായി അധിക്ഷേപിച്ചതിനാണ് പിഴയും വിലക്കും. അണ്ടര്‍ 18 യൂത്ത് ഐലീഗ് മത്സരത്തിനിടെയായിരുന്നു ബജാജ് റഫറിയെ വംശീയമായി അധിക്ഷേപിച്ചത്. മിനര്‍വയും ഐസ്വാള്‍ എഫ്.സിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. വിലക്കിന്റെ സമയത്ത് ഓള് ഇന്ത്യാ ഫെഡറേഷന് നടത്തുന്ന ഒരു ഫുട്ബോള്‍ മത്സരത്തിനും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ രഞ്ജിത്തിന് സാധിക്കില്ല. ഒരു വര്‍ഷത്തിനിടെ നാലാം പ്രാവശ്യം കുറ്റം ചെയ്തതിനാണ് ഫുട്ബോള്‍ ഫെഡറേഷന് രഞ്ജിത്തിന് കടുത്ത ശിക്ഷ നല്‍കിയത്. 10 ലക്ഷം രൂപ 10 ദിവസത്തിനുള്ളില്‍ അടക്കാനും ഫുട്ബോള്‍ ഫെഡറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."