എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അരിയും ഗോതമ്പും സൗജന്യം
തിരുവനന്തപുരം: സംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലൂടെ മാര്‍ച്ച് മാസത്തില്‍ റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 28 കിലോ ഗ്രാം അരിയും ഏഴു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാലു കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (എന്‍.പി.എസ്) ഓരോ അംഗത്തിനും രണ്ടു കിലോ ഗ്രാം അരിവീതം കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ലഭിക്കും.
രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് (എന്‍.പി.എന്‍.എസ്) കാര്‍ഡിന് ആറ് കി.ഗ്രാം ഭക്ഷ്യധാന്യം (അരിയും ഗോതമ്പുമുള്‍പ്പെടെ) അരി കി.ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കും.
വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാലു ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 21 രൂപ നിരക്കില്‍ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പരാതികളും നിര്‍ദേശങ്ങളും 1967 എന്ന ടോള്‍ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ , താലൂക്ക് സപ്ലൈ ഓഫിസുകളിലോ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫിസ്, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."