HOME
DETAILS
MAL
ഹോട്ടലില്‍ തീപ്പിടിത്തം; ധോണിയും സംഘവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
backup
March 18 2017 | 00:03 AM
ന്യൂഡല്‍ഹി: തീപിടിത്തത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും സംഘവും. വിജയ് ഹസാരെ ട്രോഫി സെമി ഫൈനല്‍ മത്സരത്തിനായെത്തിയ ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടല്‍ ദ്വാരകയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 6. 30 നായിരുന്നു തീപ്പിടിത്തം. ടീമിന്റെ വസ്ത്രങ്ങളടങ്ങിയ കിറ്റ് കത്തിനശിച്ചു. ഫയര്‍ഫോഴ്സെത്തി ഒന്നര മണിക്കൂര്‍ ശ്രമിച്ചാണു തീയണച്ചത്. ഇന്നലെ നടക്കേണ്ടിയിരുന്ന ബംഗാളിനെതിരായ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചിട്ടുണ്ട്. പാലം ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന മത്സരം ഇന്നു ഫിറോസ് ഷാ കോട്ല ലേക്കാണു മാറ്റിയത്. തീപ്പിടിത്തമുണ്ടായ സമയത്ത് 540 ആളുകള്‍ ഹോട്ടലിലുണ്ടായിരുന്നതായാണ് പൊലിസ് പറയുന്നത്. തീപ്പിടിത്തത്തിന്റെ കാരണങ്ങള്‍ പൊലിസ് അന്വേഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."