കറന്‍സി ബിസിനസിന്റെ പേരില്‍ കോടികള്‍ കബളിപ്പിച്ചതായി പരാതി
പാലാ: വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി പരാതി. ഇരുപതിലധികം ആളുകളാണ് ഉന്നത പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയത്. കോതമംഗലം നെല്ലിമറ്റം മടത്തപ്പടി അജിനാരായണന്‍, സഹായി എറണാകുളം പഴന്തോട്ടം ചെമ്മല വീട്ടില്‍ എല്‍ദോസ് എന്നിവര്‍ക്കെതിരേയാണ് പാലാ മുത്തോലി സ്വദേശി കീച്ചേരില്‍ ഷാജിയും 20 ഓളം പേരും ചേര്‍ന്ന് പരാതി നല്‍കിയത്.
ഒന്‍പത് മാസം മുന്‍പ് പരിചയപ്പെട്ട അജിനാരായണന്‍ കറന്‍സി ബിസിനസ് പദ്ധതിയിലേക്ക് ഇവരെ അംഗങ്ങളാക്കി പണം വാങ്ങി. ഇന്ത്യന്‍ കറന്‍സിക്കു പകരം അമേരിക്കന്‍ ഡോളറായി വന്‍ ലാഭത്തില്‍ തിരികെ നല്‍കുന്ന പദ്ധതിയാണെന്ന് പറഞ്ഞും വിശ്വസിപ്പിച്ചു. ബംഗ്ലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.എന്‍.സി സെല്യൂഷന്‍സ് എന്ന കമ്പിനിയ്ക്ക് അമേരിക്ക, ഇന്ത്യാ സര്‍ക്കാരുകളുടെ അംഗീകാരം ഉണ്ടെന്നും വിശ്വസിപ്പിച്ചു.
ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മാസം ഇരുപതിനായിരം രൂപ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇയാള്‍ പറഞ്ഞ അക്കൗണ്ടുകളിലായി ഒന്നര കോടിയോളം രൂപയാണ് ഇവര്‍ നിക്ഷേപിച്ചത്. ആദ്യ മാസങ്ങളില്‍ ഇവര്‍ക്ക് പണം ലഭിച്ചു. ഇത് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. സുഹൃത്തുക്കളെയും ബന്ധുക്കളയും പദ്ധതിയില്‍ അംഗങ്ങളുമാക്കി.
പണം ലഭിക്കാതെ വന്നതോടെ അമേരിക്കയില്‍ ഇലക്ഷന്‍ നടക്കുന്നതിനാലാണ് ഡോളര്‍ വിനിമയം നടക്കാത്തതെന്നും ഒരു മാസം കാത്തിരിക്കാനും മറുപടി ലഭിച്ചു. ബംഗ്ലൂരുവിലെ സ്ഥാപനം കണ്ടെത്താന്‍ കഴിഞ്ഞില്ല. അമ്പതു ലക്ഷത്തോളം രൂപ നേരിട്ടു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടിലൂടെ നല്‍കിയ പണത്തിന് രേഖകളുണ്ടെങ്കിലും നേരിട്ട് നല്‍കിയ പണത്തിന് രേഖകളില്ല. ഒന്‍പത് മാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ പേരില്‍ വിവിധ ജില്ലകളില്‍ നിന്നായി വിവിധ ഗ്രൂപ്പുകള്‍ വഴി കേടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെത്രെ. പാലായില്‍ നിന്ന് മാത്രമായി 25 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."