HOME
DETAILS

റമദാന്‍: നഗരത്തില്‍ ഈത്തപ്പഴ മേളകള്‍ക്ക് തുടക്കം

  
backup
May 15 2018 | 06:05 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%88%e0%b4%a4%e0%b5%8d%e0%b4%a4


കോഴിക്കോട്: വിശുദ്ധ റമദാനിന്റെ വരവറിയിച്ച് കോഴിക്കോട് നഗരത്തില്‍ ഈത്തപ്പഴ മേളകള്‍ക്ക് തുടക്കമായി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'കോഴിക്കോടന്‍സ് ' സംഘടിപ്പിക്കുന്ന ഏഴാമത് ഈത്തപ്പഴ മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ഒരുക്കിയിരിക്കുന്നത്. ഈത്തപ്പഴങ്ങളുടെ മഹാരാജാവായ മെഡ്‌ജോള്‍-ജോര്‍ദാനും വിശുദ്ധ ഈത്തപ്പഴമെന്ന് അറിയപ്പെടുന്ന അല്‍-അജ്‌വയുമാണ് പ്രധാന ആകര്‍ഷണം.
കൂടാതെ സഊദി, ജോര്‍ദാന്‍, ഇറാന്‍, ഈജിപ്ത്, ഒമാന്‍, യു.എ.ഇ, നൈജീരിയ, തുനീസ്യ, ഇറാഖ്, എന്നിവിടങ്ങളിലെ ഇരുപത്തിരണ്ടോളം വ്യത്യസ്തയിനം ഈത്തപ്പഴങ്ങളും, അച്ചാര്‍, പായസം, ഹല്‍വ, ബിസ്‌കറ്റ്, കേക്ക് എന്നിങ്ങനെ കൊതിയൂറുന്ന ഈത്തപ്പഴ വിഭവങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇവയ്ക്ക് 50 രൂപ മുതല്‍ 6000 രൂപ വരെ വിലവരും. തേനും കുങ്കുമവും ചേര്‍ത്ത് തയാറാക്കുന്ന സൗദി സ്‌പെഷല്‍ അല്‍-അജ്‌വയ്ക്ക് 6000 രൂപയാണ് വില.
മേളയില്‍ നിന്നുള്ള ലാഭവിഹിതം മെഡിക്കല്‍ കോളേജിലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിനു നല്‍കും. കലക്ടര്‍ യു.വി ജോസ് മേള ഉദ്ഘാടനം ചെയ്തു.
പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, മുന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി സംബന്ധിച്ചു. മേള ഈ മാസം 24ന് സമാപിക്കും.സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേ ഫ്രഷിന്റെ നേതൃത്വത്തില്‍ മാവൂര്‍ റോഡിലെ ഫ്രൂട്രീയില്‍ ഈത്തപ്പഴ മേള തുടങ്ങി. നാല്‍പ്പതോളം ഇനം ഈത്തപ്പഴങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായുള്ളത്.
സഊദി, ജോര്‍ദാന്‍, ഇറാന്‍, ഒമാന്‍, തുനീസ്യ, ഇറാഖ്, അല്‍ജീരിയ തുടങ്ങിയ പത്തോളം രാജ്യങ്ങളിലെ അപൂര്‍വയിനം ഈത്തപ്പഴങ്ങള്‍ വില്‍പനയ്ക്കുണ്ട്. മദീനയിലെ തോട്ടങ്ങളില്‍ വിളയുന്ന അജ്‌വയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മേളയിലെ ഏറ്റവും വിലയേറിയ ഈത്തപ്പഴവും അജ്‌വ തന്നെ. കിലോയ്ക്ക് 1800 രൂപയാണ് വില.
ജോര്‍ദാനില്‍ നിന്നുള്ള മെഡ്‌ജോളിനും ആവശ്യക്കാരേറെയാണ്. കിലോയ്ക്ക് 1400 രൂപയാണ് വില. മലയാളികളുടെ പ്രിയ ഇനമായ ഫര്‍ദ്, ഖനേസി വിഭാഗത്തില്‍പ്പെട്ട ഈത്തപ്പഴവും മേളയിലുണ്ട്. രാവിലെ 11 മുതല്‍ രാത്രി 12 വരെയാണ് മേള. ഈ മാസം 20ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  7 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  7 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  7 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago