തുറന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമം
ചെറുവത്തൂര്‍: ചീമേനി ജയിലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക് പരുക്കേറ്റു. കാരിയില്‍ സ്വദേശി കെ.വി സജിത്തിനെയാണ് പരുക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കല്‍മതില്‍ ഇല്ലാത്തതിനാല്‍ ജയിലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എല്ലാ ദിവസവും ജയില്‍ ഉദ്യോഗസ്ഥരുടെ പരിശോധന നടത്താറുണ്ട്. അസി. പ്രിസണ്‍ ഓഫിസര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. പതിവ് പോലെ പരിശോധനക്ക് എത്തിയപ്പോഴായിരുന്നു അത്തൂട്ടിയില്‍വച്ച് അക്രമം ഉണ്ടായത്.
നാലംഗ സംഘം ജയില്‍ ജീപ്പിന് കുറുടെ കാര്‍ നിര്‍ത്തി അസഭ്യം പറയുകയായിരുന്നു. പിന്നീട് ജീപ്പിലീണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫിസര്‍ സജിത്തിനെ വലിച്ചിറക്കി മര്‍ദിച്ചു. മുഖത്തും തലക്കും സാരമായി പരുക്കേറ്റ സജിത്ത് ബോധരഹിതനായി. ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രയില്‍ എത്തിച്ചെങ്കിലും സാരമായ പരുക്കുള്ളതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അത്തൂട്ടിയിലെ ബസ് വെയിറ്റിങ് ഷെഡ് കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പന വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം ചീമേനി പൊലിസ് ഈ ഭാഗത്ത് കാര്യമായി പട്രോളിങ് നടത്താറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."