കോണ്‍ഗ്രസ് ആര്‍ജ്ജവത്തോടെ തിരിച്ചുവരും: വയലാര്‍ രവി
കാട്ടാക്കട: കോണ്‍ഗ്രസ് ആര്‍ജ്ജവത്തോടെ തിരിച്ചുവരുമെന്ന് വയലാര്‍രവി. അഡ്വ. സി. മോഹനചന്ദ്രന്റെ സ്മരണാര്‍ത്ഥം രൂപീകൃതമായ സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയെ നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ആദരിക്കുന്ന സമ്മോഹനാംഗങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. തനിക്ക് എന്തുകിട്ടും എന്ന് ചിന്തിക്കാതെ തന്റെ പാര്‍ട്ടിയ്ക്ക് എന്തുകിട്ടും എന്ന് ചിന്തിയ്ക്കുന്ന യുവ തലമുറയെ വാര്‍ത്തെടുത്തെടുക്കേണ്ടത് അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തണം. ഇത്തരത്തിലുള്ള തലമുറയ്ക്ക് സി.മോഹനചന്ദ്രനെപ്പോലുള്ളവര്‍ മാതൃകയാണന്നും വയലാര്‍ രവി പറഞ്ഞു.
യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ.വിതുര ശശി അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ. കെ.മോഹന്‍കുമാര്‍, കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ പിരപ്പന്‍കോട് സുഭാഷ്, ട്രഷറര്‍ റ്റി.പി.അംബിരാജ, കാട്ടാക്കട സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."