കൊല്ലഗലില്‍ ബി.എസ്.പി
ബംഗളൂരു: കര്‍ണാടകയില്‍ ആര് ഭരിക്കുമെന്ന അനിശ്ചിതത്വത്തിലാണ് എല്ലാവരും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും വ്യക്തമായ ഭൂരിപക്ഷം ഇതുവരെ ലഭിച്ചില്ല. വലിയ ഒറ്റ കക്ഷിയെന്ന തരത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്ന അവകാശവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഗവര്‍ണറെ ഉപയോഗിച്ചുള്ള രാഷ്ട്രീയ കളികള്‍ക്ക് ചുട്ടമറുപടി കൊടുത്ത് ജെ.ഡി.എസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ ഉണ്ടാക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജെ.ഡി.എസാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുന്നത്. സര്‍ക്കാര്‍ ഏതാകുമെന്ന് തീരുമാനിക്കുന്നതില്‍ ബി.എസ്.പിയും മുഖ്യ പങ്ക് വഹിക്കും.
ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഇവിടെ അക്കൗണ്ട് തുറന്നു. കൊല്ലഗല്‍ മണ്ഡലത്തില്‍ ജെ.ഡി.എസ് പിന്തുണയോടെ മത്സരിച്ചാണ് ബി.എസ്.പി അക്കൗണ്ട് തുറന്നത്. 31,326 വോട്ടുകള്‍ക്കാണ് ബി.എസ്.പിയുടെ എന്‍.മഹേഷ് വിജയിച്ചത്. പോള്‍ ചെയ്ത് വോട്ടിന്റെ നാല്‍പ്പത് ശതമാനവും അദ്ദേഹം നേടി. 2008 ലെ തിരഞ്ഞെടുപ്പില്‍ 11,798 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2013 കര്‍ണാടക തിരഞ്ഞെടുപ്പില്‍ 10,193 വോട്ടിന്റെ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് കൊല്ലഗല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."