ഇ. അഹമ്മദിന്റെ ഓര്‍മകളില്‍ സൗജന്യകുടിവെള്ള പദ്ധതിയുമായി പ്രവാസികൂട്ടായ്മ
വേങ്ങര: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായിരുന്ന ഇ അഹമ്മദിന്റെ പേരില്‍ സൗജന്യകുടിവെള്ള പദ്ധതിയുമായി പ്രവാസികൂട്ടായ്മ. കുന്നുംപുറം ഏരിയാ കെ.എം.സി.സി കമ്മിറ്റിയാണ് ഇ അഹമ്മദിന്റെ ഓര്‍മകളില്‍ കാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ഇന്നലെ പാണക്കാട് വച്ച് നടന്ന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പദ്ധതി സമര്‍പ്പണം നിര്‍വഹിച്ചു. ചടങ്ങില്‍ ചെയര്മാന് പി.ടി മുസ്തഫ, പ്രസിഡന്റ് ടി.കെ അബ്ദുറഹ്മാന് എന്നിവര്‍ താക്കോല്‍ ഏറ്റുവാങ്ങി. കുന്നുംപുറത്തേയും പരിസരങ്ങളിലേയും കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചുനല്കുന്നതാണ് പദ്ധതി. ഇതിനായി സ്വന്തം ചെലവില്‍ വാഹനവും ഒരുക്കിയിട്ടുണ്ട്.
ടി.കെ മൊയ്തീന് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. എം.എം കുട്ടിമൗലവി, പി.ടി അഹമ്മദ്, പൂക്കുത്ത് മുജീബ്, പി.ടി കുഞ്ഞിമരക്കാര്‍ ഹാജി, കെ.സി നാസര്‍, എ.പി ഹംസ, ഇസ്മാഈല്‍ പൂങ്ങാടന്‍, സി.കെ മുഹമ്മദാജി, സി.പി മരക്കാര്‍ ഹാജി, കെ.പി സൈനുദ്ദീന്‍, പി.സി സാജിദ്, പി.കെ ഉസ്മാന്, കാമ്പ്രന്‍ മജീദ്, എം.കെ കുഞ്ഞിമൊയ്തീന്‍ കുട്ടിമാസ്റ്റര്‍, കെ.പി സലാം, പി.ടി നാസര്‍, പി മമ്മദ്, ടി.കെ കുഞ്ഞോന്, കെ.ടി ബഷീര്‍, കെ.വി ആലസ്സന്‍, രായിന്‍ കുട്ടി കുന്നുമ്മല്‍, മാട്ര ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."