ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളുടെ തുല്യതക്ക് ആരോഗ്യ സര്‍വകലാശാലയെ സമീപിക്കും
തേഞ്ഞിപ്പലം: സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസും സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസും നടത്തുന്ന കോഴ്‌സുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആരോഗ്യ സര്‍വകലാശാലയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കോഴ്‌സ് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിനെയും സമീപിക്കും. പ്രശ്‌നത്തെക്കുറിച്ച് വിശദപഠനത്തിനായി കെ.കെ ഹനീഫ കണ്‍വീനറും ഡോ. ടി.പി അഹമ്മദ്, ഡോ.കെ.എം നസീര്‍, പ്രൊഫ. സി.പി ചിത്ര എന്നിവര്‍ അംഗങ്ങളുമായ സമിതി രൂപീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സ്ഥാപക ദിനമായ ജൂലൈ 23-ന് തുടക്കം കുറിക്കും.വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സമിതിയുടെ ചെയര്‍മാനാണ്. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, കെ.കെ.ഹനീഫ, ഡോ.ടി.പി.അഹമ്മദ്, അഡ്വ.പി.എം.നിയാസ്, കെ.വിശ്വനാഥ്, പ്രൊഫ.സി.പി.ചിത്ര, പ്രൊഫ.കെ.ഫാത്തമിത് സുഹ്‌റ, ഒ.അബ്ദുല്‍ അലി, ഡോ.കെ.എം.നസീര്‍, ഡോ.പി.വിജയരാഘവന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളും രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് കണ്‍വീനറുമാണ്.
സുരേഷ് പുത്തന്‍പറമ്പില്‍, പി.ലിസ (മലയാളം) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കും.പ്രമുഖ സംസ്‌കൃത പണ്ഡിതനായിരുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടരുടെ പേരില്‍ രണ്ട് സംസ്‌കൃത എന്‍ഡോവ്‌മെന്റുകള്‍ സ്ഥാപിക്കുന്നതിന് രാമന്‍ വെങ്കടകൃഷ്ണന്‍ സമര്‍പ്പിച്ച അപേക്ഷ അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."