പരീക്ഷയിലെ മകന്റെ തോല്‍വി ആഘോഷിച്ച് പിതാവ് !
ഭോപ്പാല്‍: എസ്.എസ്.എല്‍.സി പരീക്ഷയിലെ മകന്റെ തോല്‍വി ആഘോഷിച്ച് പിതാവ്. മധ്യപ്രദേശിലാണ് സംഭവം. പരീക്ഷയില്‍ തോറ്റതിനെ ഓര്‍ത്ത് സങ്കടപ്പെടാതെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കിയാണ് ഈ അച്ഛന്‍ മകനെ സന്തോഷിപ്പിച്ചത്. പടക്കം പൊട്ടിച്ചും മധുരം വിതരണംചെയ്തും ഭക്ഷണം നല്‍കിയുമാണ് പിതാവ് മകന്റെ തോല്‍വി ആഘോഷമാക്കിയത്.
ശിവാജി വാര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസാണ് വ്യത്യസ്തനായ പിതാവായി മാറിയത്. മിക്ക കുട്ടികളും പരീക്ഷയില്‍ തോറ്റാല്‍ വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലര്‍ ആത്മഹത്യക്ക് മുതിരാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് തനിക്ക് കുട്ടികളോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തവര്‍ഷം മകന് പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്ര കുമാര്‍ പ്രകടിപ്പിച്ചു.
പിതാവിന്റെ പ്രവൃത്തിയില്‍ മകന്‍ അഷുകുമാറും ഏറെ സന്തോഷത്തിലാണ്. അച്ഛനെ താന്‍ അഭിനന്ദിക്കുന്നു. നല്ല മാര്‍ക്കോടെ അടുത്തവര്‍ഷം ജയിക്കുമെന്നും അഷുകുമാര്‍ പറഞ്ഞു. മധ്യപ്രദേശില്‍ ബോര്‍ഡ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."