മദ്യഷാപ്പ് മാറ്റാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി: ഷാജി
പുതിയതെരു: പുതിയതെരു ഹൈവേ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടിക്കെതിരെ ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന ഉപവാസപന്തല്‍ കെ.എം ഷാജി എം.ല്‍.എ സന്ദര്‍ശിച്ചു. ആരാധനാലയങ്ങള്‍, സ്കൂള്‍, അംഗനവാടികള്‍, ഗാന്ധിജി റൂറല്‍ ലൈബ്രറി, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലേക്ക് വിദേശ മദ്യഷാപ്പ് മാറ്റാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യശാല തുടങ്ങുന്നതിനെതിരേ എത് സമരപരിപാടികള്‍ക്കും മുന്നിലുണ്ടാകുമെന്നും എം.ല്‍.എ പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രതിഷേധമറിയിച്ച് ആയിരത്തോളം പേര് ഒപ്പിട്ട നിവേദനം ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ സുരേഷ് വര്‍മ എം.ല്‍.എക്ക് നല്കി. ചടങ്ങില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കൃഷ്ണന് നായര്‍ അധ്യക്ഷനായി. ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തി, യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ശറഫുദീന് കാട്ടാമ്പള്ളി, ഡി.സി.സി സെക്രട്ടറി കെ ബാലകൃഷ്ണന്, ചിറക്കല്‍ പഞ്ചായത്തംഗം രൂപ ഗോപാലന്, ജമാഅത്തെ ഇസ്ലാമി പ്രധിനിധി ടി.പി ഖന്‍സ, കെ.എം പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."