പഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത്ലീഗ് മാര്‍ച്ച്
ആലക്കോട്: ചപ്പാരപ്പടവ് പെരുവണ കോളനി റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. റോഡ് നിര്‍മിക്കാന്‍ ജനകീയ കമ്മിറ്റിയെ പ്രവൃത്തി ഏല്പിച്ചെങ്കിലും കൃത്യ സമയത്ത് ടാര്‍ എത്തിച്ചു നല്കാന് അധികൃതര്‍ തയാറായില്ല. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ടാര്‍ ലഭിക്കാതെ വന്നതോടെ ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയത്. ഒരാഴ്ചക്കുള്ളില്‍ ആവശ്യമായ ടാര്‍ ലഭ്യമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്കി. പി.കെ ഉമ്മര്‍, കെ.വി.സി അസൈനാര്‍, പി.എ മുഹമ്മദ്, എ.കെ റഷീദ്, പി ഉനൈസ്, ഒ.വി സാലി നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."