പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോരാ നടപ്പാക്കണം: മന്ത്രി ശൈലജ
കണ്ണൂര്‍: പൊതുജന ക്ഷേമത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ വാക്കുകളില്‍ ഒതുക്കുന്നതിനു പകരം നടപ്പാക്കണമെന്നു മന്ത്രി കെ.കെ ശൈലജ. സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി ലഹരി വര്‍ജന മിഷന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം-ആര്‍ദ്രം-ലൈഫ്-വിമുക്തി പദ്ധതികള്‍ പരസ്പര പൂരകമാണ്.
നവകേരളത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതികള്‍ ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിച്ച് നടപ്പാക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. വീടുകളില്‍ പതിക്കേണ്ട സ്റ്റിക്കര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. കലക്ടര്‍ മീര്‍ മുഹമ്മദലി, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, മേയര്‍ ഇ.പി ലത, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍ വി.വി സുരേന്ദ്രന്‍, ഡോ. പി സന്തോഷ്, സതീഷ് ബാലസുബ്രഹ്മണ്യം, ലിഷ ദീപക്, പി.കെ ബൈജു, എം സുര്‍ജിത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."