ചെറൂപ്പ-കുറ്റിക്കടവ് റോഡിന് ശാപമോക്ഷം: ഒന്നര കിലോമീറ്റര്‍ റോഡിന് 2.25 കോടിരൂപ
മാവുര്‍: തകര്‍ന്നടിഞ്ഞ ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണത്തിന്ന് വഴിതെളിയുന്നു. ചെറൂപ്പ മുതല്‍ കുറ്റിക്കടവ് വരേയുള്ള ഒന്നര കിലോമീറ്റര്‍ റോഡ് പ്രവൃത്തിക്ക് 2.25 കോടിരൂപ അനുവദിച്ചതായി പി.ടി.എ റഹീം എ.എല്‍.എ അറിയിച്ചു. രണ്ട് പതിറ്റാണ്ടുകാലമായി യാതൊരു വിധ നിര്‍മാണപ്രവൃത്തിയും നടക്കാത്ത ചെറൂപ്പ-കുറ്റിക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ രേഖയിലുണ്ടായിട്ടും ശാപമോക്ഷമില്ല എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ഏഴാം തിയതി സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു
ശാസ്ത്രീയമായ അഴുക്കുചാല്‍ ഇല്ലാത്തതും റോഡിന് താങ്ങാനാകുന്നതിലേറെ ഭാരവുമായി നിരന്തരം ടിപ്പറുകള്‍ ഓടുന്നതും റോഡിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയായിരുന്നു. അങ്ങാടിക്ക് സമീപം നാല്‍ക്കവലയില്‍ വന്‍കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടത് യാത്രക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ദുരിതമാണ്. ഒരിടത്തും ഫുട്പാത്ത് ഇല്ലാത്തത് കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. റോഡരികില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇറങ്ങി നില്‍ക്കാനും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ചെറൂപ്പ ജങ്ഷന്‍ മുതല്‍ കുറ്റിക്കടവ് വരേ റോഡിന് ഇരുവശവുംഫുട്പാത്ത് കോണ്‍ക്രീറ്റ് ചെയ്യുകയും മൂഴിപ്പുറത്ത്താഴം മുതല്‍ കുറ്റിക്കടവ് വരേ 500 മീറ്റര്‍ വയല്‍ പ്രദേശത്ത് ഇരുവശവും രണ്ട് മീറ്റര്‍ ഉയര്‍ത്തുകയും ചെയ്താല്‍ ദുരിതത്തിന് ശാശ്വത പരിഹാരമാകും. അതേസമയം കുറ്റിക്കടവ്-ചെട്ടിക്കടവ് റോഡിന് ഇപ്പോഴും മോചനമില്ല. ഇതിന്റെ ശാപമോക്ഷംആവശ്യപ്പെടാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിക്കുകയും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."