ഗോവയിലും മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയതില്‍ തെറ്റില്ലെന്ന് അമിത്ഷാ
മുംബൈ: ഗോവയിലും മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയതില്‍ ഒരു തരത്തിലുള്ള തെറ്റുമില്ലെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിന് അകത്തും പുറത്തും ബി.ജെ.പി നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ രൂപീകരണത്തിനെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി നേതാവ് രംഗത്തുവന്നത്.
ഇരു സംസ്ഥാനങ്ങളിലും പിന്‍വാതിലിലൂടെയാണ് ബി.ജെ.പി അധികാരത്തിലേറിയതെന്ന വിമര്‍ശനം രൂക്ഷമാണ്. എന്നാല്‍ അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും വോട്ടിങ് ശതമാനത്തില്‍ ബി.ജെ.പി മുന്നിലാണെന്ന വാദവും അമിത്ഷാ മുന്നോട്ടുവച്ചു. തങ്ങള്‍ക്ക് അംഗങ്ങള്‍ കുറവാണെങ്കിലും മറ്റ് പാര്‍ട്ടികളിലെ അംഗങ്ങളും മറ്റും പിന്തുണച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു. തങ്ങള്‍ ഗവര്‍ണറെ സമീപിച്ച് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. എന്തുകൊണ്ട് കോണ്‍ഗ്രസ് അങ്ങനെ ചെയ്തില്ലെന്ന് അമിത് ഷാ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."