HOME
DETAILS
MAL
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം
backup
March 19 2017 | 04:03 AM
ഗസ്സ: ഇസ്റാഈല്‍ സൈനിക ടാങ്കറുകള്‍ ഗാസാമുനമ്പിനു നേരെ ആക്രമണം നടത്തിയതായി ഫലസ്തീന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദക്ഷിണ ഇസ്റാഈലിലേക്ക് ഫലസ്തീന് റോക്കറ്റ് വിക്ഷേപിച്ചതിനു പ്രതികാരമായാണു നടപടിയെന്നാണു കരുതുന്നത്.
ഗസ്സാ മുനമ്പിലുള്ള ഹമാസിന്റെ സൈനിക താവളം ലക്ഷ്യമിട്ടാണ് ഇസ്റാഈല്‍ ഷെല്ലാക്രമണമുണ്ടായതെന്ന് ഇസ്റാഈല്‍ പബ്ലിക് റേഡിയോ അറിയിച്ചു. ഫലസ്തീന് റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണിതെന്നും റേഡിയോ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച ഗസ്സയിലെ സൈനിക കെട്ടിടങ്ങള്‍ക്കുമേല്‍ ഇസ്റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."