എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
കല്‍പ്പറ്റ: 2017ലെ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാത്ത ഗ്രേഡ് ലഭിച്ച് വിജയിച്ചവരും 2016ലെ പൊതു പ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാത്ത സ്‌കോര്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2016ലെ പരിശീലനത്തില്‍ പങ്കെടുത്ത് 25 ശതമാനം മാര്‍ക്ക് നേടിയവരെ മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരിഗണിക്കും. രണ്ടില്‍ കൂടുതല്‍ തവണ പരിശീലനത്തില്‍ പങ്കെടുത്തവരെ പരിഗണിക്കില്ല. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, താമസിച്ച് പരിശീലനം നടത്തുന്നതിനുള്ള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു സര്‍ട്ടിഫിക്കറ്റിന്റെയും പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെയും പകര്‍പ്പ് സഹിതം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസില്‍ ജൂലൈ 5 ന് വൈകീട്ട് 5 നകം ലഭിക്കണം. ഫോണ്‍ 04935 240210.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."