ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ടോള്‍ഫ്രീ സേവനം പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആരോഗ്യ സേവനത്തിന്റെ ഭാഗമായുള്ള ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് താഹ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ഡോ. എം.കെ മുനീര്‍ എം.ല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.
പി. സക്കീര്‍ ഹുസൈന്‍ കുന്നമംഗലം സ്വാഗതം പറഞ്ഞു. ഡോ. കെ. അഷ്‌റഫ്, ഡോ. കെ. മൊയ്തു, ഡോ. സന്ദീപ് കുഞ്ഞിക്കണ്ണന്‍, ഡോ. കെ. കുഞ്ഞാലി, ഡോ. കെ.എസ്. കൃഷ്ണകുമാര്‍, ഡോ. എസ്. ഷബ്‌നം, ഡോ. ബിന്ദു എസ് അജിത്, ഡോ. യഹിയാ ഖാന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് അഹ്മ്മദ് ബാഫഖി തങ്ങള്‍, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, അഷ്‌റഫ് അയ്ദീദ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റിന്റെ മെമ്പര്‍ പി.പി ജനീസ് നന്ദി പറഞ്ഞു. ഇന്ത്യയിലുള്ളവര്‍ക്ക് 1800 5 321 312 എന്ന നമ്പറിലേക്കും വിദേശത്തുള്ളവര്‍ക്ക് +91 9526 312 312 എന്ന നമ്പറിലേക്കും വിളിക്കാവുന്നതാണ്.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവൃത്തി സമയം. ഞായര്‍ ഒഴിവ് ദിവസമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."