HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
backup
March 19 2017 | 22:03 PM
ഫറോക്ക്: ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തെക്കെ കുറ്റിയില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് ജൈവ കൃഷി ആരംഭിച്ചു. വെളിച്ചെ സ്വാശ്രയ സംഘം എന്നപേരില്‍ കാര്‍ഷിക ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷി ഒരുക്കിയിരിക്കുന്നത്.
തക്കാളി, വെണ്ട, വൈതന, മുളക്, വെളളരി, ഇളവന്‍, മത്തന്‍, പടവലം തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും പുറമെ വാഴ, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. രണ്ടാം ഘട്ട വിത്തിടല്‍ വി.കെ.സി മമ്മദ്കോയ എം.എല്‍.എ, കോര്പ്പറേഷന് വികസനകാര്യ സമിതി ചെയര്മാന് പി.സി രാജന് എന്നിവര്‍ നിര്‍വഹിച്ചു.
ഷമീല്‍ മുഹമ്മദ് അധ്യക്ഷനായി. കൗണ്‍സിലര്‍ എം.മൊയ്തീന്പുല്ലോട്ട് ബാലകൃഷ്ണന്, ഐ.പി മുഹമ്മദ്, സി.വി മുഹമ്മദ് സാലി, എം.പി മുസ്തഫ സംസാരിച്ചു. കെ.കെ ഷിബു സ്വാഗതവും എം.പി ഷിബുകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."