നാലുകുളങ്ങരയില്‍ വീടുകള്‍ക്ക് നേരെ ആക്രമണം; ഏഴു പേര്‍ക്ക് പരുക്ക്
തുറവൂര്‍: പറയകാട് നാലുകുളങ്ങരയില്‍ നാല് വീടുകള്‍ കയറി കുത്തിയതോട് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഗുരുതരമായ പരുക്കുകളോടെ ഏഴു പേരെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒന്നരയ്ക്കാണ് സംഭവം.
ഫുട്ബോള്‍ ടൂര്‍ണമെന്റ് സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.
നാലുകുളങ്ങരയിലുള്ള ജിബിന്‍, കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെംബര്‍ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായിട്ടാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പറയക്കാട് ചാത്തനാട്ട് ജയകൃഷ്ണന്, ചാണിയില്‍ ജിന്‍സി, കെ.ആര് നിവാസില്‍ വിനയന്, മട്ടപ്പുറം അരുണ്‍ രമേശന്, ചാണിയില്‍ ജയന്, ശ്രീക്കുട്ടന് പുത്തന്‍തറ, നിമില്‍ ചാണിയില്‍ എന്നീ ഏഴുപേരെ ഗുരുതരമായ പരുക്കുകളോടെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്‍സിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കുത്തിയതോട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."