അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് രണ്ടിടങ്ങളില്‍ അപകടം : 12 പേര്‍ക്ക് പരിക്ക്
ആര്‍പ്പൂക്കര : ജില്ലയുടെ രണ്ട് സ്ഥലങ്ങളിലായി, ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവരുടേയും, ദര്‍ശനത്തിന് പോയ അയ്യപ്പഭക്തരുടേയും കാറുകള്‍ അപകത്തില്‍പ്പെട്ട് രണ്ടു കുട്ടികള്‍ സഹിതം 12 പേര്‍ക്ക് പരിക്ക്.
ശബരിമലയില്‍ നിന്നും മടങ്ങി വരികയായിരുന്ന ഏറ്റുമാനൂര്‍ പേരൂര്‍ പുതുപ്പറമ്പില്‍ ഷിബു45,മക്കളായ ആദിത്യന്‍ (ഏഴ്) അദത് (നാല്), പേരുര്‍ ഉഷസില്‍ വിനോദ് (47), പേരൂര്‍ സ്വദേശി നീലകണ്ഠന്‍ (55) എന്നിവര്‍ക്കാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് പൊന്‍കുന്നം പാല റോഡില്‍ കൂരാ ലിക്ക് സമീപം വച്ച് കാര്‍ റോഡില്‍ നിന്ന് തെന്നിമാറി ഇലട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു, അപകടത്തെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.എല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചേര്‍ത്തല ഭാഗത്തു നിന്നും ശബരിമലയ്ക്ക് പോകുകയായിരുന്ന കാര്‍ വാഴൂര്‍ നെടുമാവ് ഭാഗത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്ന ഏഴു പേരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. നാലു പേരെ പ്രഥമ ശുശ്രൂഷയക്ക് ശേഷം വിട്ടയച്ചു. ചേര്‍ത്തല തൈക്കാട്ടുശ്ശേരി മഠത്തില്‍ സൂരജ് (24),പള്ളിപ്പുറം പള്ളിത്തോട് ബാലചന്ദ്രന്‍ (38),തൈക്കാട്ടുശേരി പുതുക്കാട് നികര്‍ത്ത്കൃഷ്ണനുണ്ണി, ചേര്‍ത്തല നികര്‍ത്തില്‍ സോജി (34), ചേര്‍ത്തല സ്വദേശികളായ വിവേക് (27), അമൃതന്‍ (23), രജുമോന്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ പുലര്‍ച്ചെ ആറിന് വാഴൂര്‍ നെടുമാവിന് സമീപമായിരുന്നു അപകടം.വി വേക്, സോജി, രജുമോന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മറ്റു നാലു പേരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."