HOME
DETAILS
MAL
ആരോഗ്യ സംസ്കാരം പദ്ധതിയ്ക്ക് തുടക്കമായി
backup
June 27 2016 | 00:06 AM
കൊട്ടാരക്കര: ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യ സംസ്കാരം പദ്ധതിയ്ക്ക് കോട്ടാത്തല പണയില്‍ യു.പി സ്കൂളില്‍ തുടക്കമായി.
യോഗ പരിശീലനം, ആരോഗ്യ ബോധവത്കരണം, ലഹരി വിരുദ്ധ പരിപാടികള്‍, സ്വഭാവ രൂപീകരണം തുടങ്ങി എട്ടിന കര്‍മ പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം യോഗാ പരിശീലകന് സി. ശിശുപാലന് നിര്‍വ്വഹിച്ചു.ആഴ്ചയില്‍ ഒരു ദിവസമാണ് കുട്ടികള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രത്യേക പരിശീലനങ്ങളും നല്‍കും.
ഹെഡ്മാസ്റ്റര് ബി.എസ്. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടാത്തല ശ്രീകുമാര്‍, അജീഷ് കൃഷ്ണ, അശ്വതി ലക്ഷ്മി,
ശോഭന കുമാരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."