സമസ്ത: നീലഗിരി, വയനാട് റെയ്ഞ്ച് സാരഥീ സംഗമം നാളെ
കല്‍പ്പറ്റ: മഹല്ല് തലങ്ങളില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതലങ്ങളില്‍ നടത്തിവരുന്ന സാരഥീ സംഗമത്തിന്റെ ഭാഗമായി വയനാട്, നീലഗിരി ജില്ലകളിലെ റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി, ചെയര്‍മാന്‍മാരുടെ സംഗമം നാളെ രാവിലെ 11ന് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും.
മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷനാവും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ കിഴക്കുമ്പാടം എന്നിവര്‍ വിഷയങ്ങളവതരിപ്പിക്കും. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, എ.എം ശരീഫ് ദാരിമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി എ അഷറഫ് ഫൈസി സംബന്ധിക്കും. മഹല്ല് തലങ്ങളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ രൂപം കാണുന്നതിനും സംഘടനാ ചര്‍ച്ചകള്‍ക്കുമായി ചേരുന്ന സംഗമത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നീലഗിരി, വയനാട് മേഖലാ കോഡിനേറ്റര്‍ ഹാരിസ് ബാഖവി കമ്പളക്കാട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."