HOME
DETAILS
MAL
താലൂക്ക് ആശുപത്രി വികസനത്തിന് ബി.പി.സി.എല്‍ സഹായം
backup
March 20 2017 | 02:03 AM
കൂത്തുപറമ്പ്: താലൂക്ക് ആശുപത്രി വികസനത്തിന് ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്) സാമ്പത്തിക സഹായം ലഭ്യമാകുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബി.പി.സി.എല്ലിന്റെ പൊതു നന്മ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുക. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കറുടെ നേതൃത്വലുള്ള ബി.പി.സി.എല്‍ സംഘം ഞായറാഴ്ച ആശുപത്രി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം നല്‍കിയത്. ആശുപത്രിയുടെ പശ്ചാത്തല സൗകര്യ വികസനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിക്കുകയെന്നും താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി നിലവാരമുള്ളതാക്കി വികസിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."