ആളിയാര്‍ ജലം: കര്‍ഷകരുടെ കഞ്ഞി വെച്ച് സത്യാഗ്രഹം 24ന്
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് കിട്ടാനുള്ള വെള്ളം വാങ്ങിയെടുക്കാന്‍ കേരളാ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയുന്ന മുഖ്യമന്ത്രി മൗനം വെടിഞ്ഞു തമിഴ്നാട്ടില്‍നിന്നും കിട്ടാനുള്ള വെള്ളം ചോദിച്ചു വാങ്ങിക്കണമെന്നുമാവശ്യപ്പെട്ട് 24ന് പറമ്പിക്കുളം ആളിയാര്‍ ജല സംരക്ഷണ സമിതി ചിറ്റൂരില്‍ കഞ്ഞി വെച്ച് സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് സമിതി ചെയര്മാന് ടി.എ. പ്രഭാകരന് മാസ്റ്ററും, ജനറല്‍ കണ്‍വീനര്‍ മുതലാംതോട് മണിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
അണിക്കോട് ജങ്ഷനില്‍ നടക്കുന്ന സത്യാഗ്രഹം പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സത്യാഗ്രഹം.
മുന്‍ എം.എല്‍.എ കെ. അച്യുതന്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ചെയര്മാന് ടി.എസ്. തിരുവെങ്കിടം പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."