എടച്ചേരിയില്‍ സമാധാനത്തിന് സര്‍വകക്ഷി തീരുമാനം
എടച്ചേരി: നോര്‍ത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി നിലനില്‍ക്കുന്ന അനിഷ്ട സംഭവങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. കഴിഞ്ഞ ദിവസം ലീഗ് നേതാവിന്റെയും പ്രവര്‍ത്തകന്റെയും വീട്ടില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ നടപടിയെ യോഗം ശക്തമായി അപലപിച്ചു. ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നായാലും അവരെ ഒറ്റപ്പെടുത്തും. അടുത്ത കാലത്തായി പ്രദേശവാസികളിലുണ്ട@ായ ഭീതിയകറ്റാന്‍ സര്‍വകക്ഷിയുടെ ആഭിമുഖ്യത്തില്‍ 23ന് സമാധാന സമ്മേളനം സംഘടിപ്പിക്കും. അക്രമ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ പൊലിസ് ജാഗ്രത കാണിക്കണം. ഇക്കാര്യം പൊലിസ് ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ ക@് ണ്ടബോധ്യപ്പെടുത്തും. സാമൂഹ്യ ദ്രോഹ പ്രവര്‍ത്തനം നടക്കുന്ന പ്രദേശത്ത് രാത്രികാല പൊലിസ് പട്രോളിങ്ങും ആവശ്യപ്പെടും.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ടി.കെ അഹമദ് മാസ്റ്റര്‍, കളത്തില്‍ ഇബ്‌റാഹീം, കടുക്കാങ്ങി അമ്മദ്, ഒ.കെ മൊയ്തു, വള്ളില്‍ രാജീവന്‍, ഇ.ഗംഗാധരന്‍ മാസ്റ്റര്‍, പയേത്ത് സത്യന്‍, കെ.കെ മൊയ്തു, വത്സരാജ് മണലാട്ട്, ടി.കെ രാജന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, ടി.പി. ബാബു പങ്കെടുത്തു. അതേസമയം ലീഗ് നേതാവിന്റെയും പ്രവര്‍ത്തകന്റെയും വീട്ടില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ സംഭവത്തെ ഗൗരവപൂര്‍വം കാണുമെന്ന് എടച്ചേരി എസ്.ഐ യൂസുഫ് നടുത്തറമ്മല്‍ അറിയിച്ചു. ഇരുട്ടിന്റെ മറവില്‍ ഇത്തരം അക്രമം കാണിക്കുന്ന സാമൂഹ്യ ദ്രോഹികളെ കണ്ടെ@ത്താനുളള ശ്രമം ആരംഭിച്ചിട്ടുണ്ടെ@ന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."