HOME
DETAILS
MAL
മോഷണശ്രമത്തിനിടെ നാടോടി സ്ത്രീകളെ പിടികൂടി
backup
March 21 2017 | 04:03 AM
കൊയിലാണ്ടി: സ്വര്‍ണചെയിന്‍ പൊട്ടിച്ചോടിയ സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പിച്ചു. പാലക്കാട് ഒളവക്കോട് മുണ്ടക്കല്‍ ശിവാനി (28), റാണി (20) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇന്നലെ രാവിലെ പത്തോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രി നീതി സ്റ്റോറില്‍ നിന്നു മരുന്ന് വാങ്ങുകയായിരുന്ന കന്നൂര് സ്വദേശി രമ്യയുടെ മകന്റെ കഴുത്തിലെ ഒന്നര പവന് വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നത് കണ്ട രമ്യ മോഷ്ടാക്കളെ കടന്നുപിടിക്കാന്‍ ശ്രമിക്കവെ ചെയിന്‍ തറയില്‍ വീണു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സ്ത്രീകളെ പിടികൂടി പൊലിസിലേല്പിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."