വഞ്ചനാദിനവും കുറ്റപത്രസമര്‍പ്പണവും
പൂച്ചാക്കല്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യു.ഡി.എഫ് അരൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനവും കുറ്റപത്രസമര്‍പ്പണ ദിനവുമായി ആചരിച്ചു. പാണാവള്ളി സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ കുറ്റപത്രസമര്‍പ്പണ സമ്മേളനം കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ഡി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് കണ്‍വീനര്‍ കെ. ഉമേശന്‍ പി.കെ ഫസലുദിന്‍, ദിലിപു കണ്ണാടന്‍, തുറവൂര്‍ ദേവരാജന്‍, എം.ആര്‍ രാജേഷ്, ജോര്‍ജ് ജോസഫ്, രാജു സ്വാമി, അബ്ദുള്‍ ഷുക്കൂര്‍, എസ് രാജേഷ്, ഉഷാ അഗസ്റ്റിന്‍, പി.ടി രാധ കൃഷ്ണന്‍ കെ.കെ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം എം.ആര്‍ രവി അവതരിപ്പിച്ചു. പൂച്ചക്കല്‍ പോസ്‌റ്റോഫീസീല്‍ നടത്തിയ കത്തയക്കല്‍ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് ടി.ജി രഘുനാഥപിള്ള ഉത്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."