HOME
DETAILS
MAL
തിരുവമ്പാടി എസ്റ്റേറ്റില്‍ കൂലിവര്‍ധന ഏപ്രിലില്‍
backup
March 21 2017 | 04:03 AM
തിരുവമ്പാടി: ഏപ്രില്‍ ഒന്നു മുതല്‍ കൂലിവര്‍ധന നടപ്പാക്കാന്‍ തിരുവമ്പാടി എസ്റ്റേറ്റ് മാനേജ്മെന്റും ട്രേഡ് യൂനിയന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. 2015 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധിച്ച വേതനം നല്‍കുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. അരിയേഴ്സ് ഈ മാസം തന്നെ വിതരണം ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം മുന്‍സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ അവ്യക്തത മൂലമാണ് കൂലിവര്‍ധന നടപ്പാക്കുന്നതു നീണ്ടുപോയത്. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനും ലേബര്‍ കമ്മിഷനറും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് വി. ബാലകൃഷ്ണന്, വിനോദ് മാന്ത്ര, ടി. വിനോദ്, സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."