HOME
DETAILS

രണ്ടു മാസത്തിനിടെ 10 തവണ മാവോയിസ്റ്റ് സാന്നിധ്യം: ഭയപ്പാടോടെ വനാതിര്‍ത്തി; നിസ്സഹായരായി പൊലിസ്

  
backup
May 19 2018 | 02:05 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-10-%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%ae%e0%b4%be

 

 

സ്വന്തം ലേഖകന്‍


കോടഞ്ചേരി: മലയോര മേഖലയിലെ വനാതിര്‍ത്തിയില്‍ രണ്ടു മാസത്തിനിടെ 10 തവണ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടും നിസ്സഹായരായി പൊലിസ്. തുടര്‍ച്ചയായി ആയുധമേന്തിയ മാവോയിസ്റ്റ് സംഘം വനാതിര്‍ത്തിയിലെ വീടുകളില്‍ എത്തുന്നതിനാല്‍ പ്രദേശത്തുകാര്‍ ഭയപ്പാടിലാണ്. കഴിഞ്ഞ ദിവസം ജീരകപ്പാറയില്‍ മാവോയിസ്റ്റുകളെത്തി തിരിച്ചു പോയിട്ടും വനത്തില്‍ പരിശോധന നടത്താന്‍ പോലും പൊലിസിന് കഴിഞ്ഞിട്ടില്ല. പൊലിസിന്റെ നിസ്സഹായാവസ്ഥ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ ഇടക്കിടെ വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 10 ലേറെ തവണയാണ് കോടഞ്ചേരിയില്‍ മാത്രം മാവോയിസ്റ്റുകള്‍ വീടുകളിലെത്തിയത്.
മാവോയിസ്റ്റുകള്‍ എന്തിനും തയാറായി ആയുധങ്ങളുമായി വരുമ്പോള്‍ കാട്ടില്‍ ഇവരെ തിരഞ്ഞിറങ്ങാന്‍ കാര്യമായ ആയുധം സേനയ്ക്കില്ലാത്തത് പലപ്പോഴും പൊലിസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതു മാവോയിസ്റ്റുകള്‍ക്ക് കൂടുതല്‍ ധൈര്യവുമേകുന്നു. വൈകിട്ട് ഏഴ്-7.30നുള്ളില്‍ വരികയും മൊബൈല്‍ ചാര്‍ജിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചും രാത്രി ഒന്‍പതിനും 10നും ഇടയില്‍ കാട്ടിലേക്കു മടക്കുന്നതാണ് ഇവിടുത്തെ മാവോയിസ്റ്റ് ശൈലി. ഈ മാസം 14ന് വട്ടച്ചിറ ആദിവാസി കോളനിയിലും 16ന് ജീരകപ്പാറ വനാതിര്‍ത്തിയിലും ജനുവരിയില്‍ കുണ്ടംതോട്ടിലും ഉള്‍പ്പെടെ മാവോയിസ്റ്റുകള്‍ വന്നത് ഇതേ സമയത്താണ്. ജീരകപ്പാറയില്‍ മാവോയിസ്റ്റുകളെത്തിയ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഭവനഭേദനം, ഭീഷണി, അക്രമം എന്നിവ ഇല്ലാത്തതിനാലും കേവലം ആശയ പ്രചാരണവും ഭക്ഷണം ആവശ്യപ്പെടലും ഉപദേശങ്ങളും മാത്രമായതിനാലും കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലിസ് ഉദ്യോഗസ്ഥരെന്നാണ് സൂചന. അതേസമയം, അടിക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് വരവില്‍ പരിഭ്രാന്തിയിലാണ് വനാതിര്‍ത്തിയെ ജനങ്ങള്‍. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സംഘം മാവോയിസ്റ്റുകളാണ് കഴിഞ്ഞ ദിവസം ജീരകപ്പാറയിലെത്തി മണ്ഡപത്തില്‍ ജോസിന്റെ വീട്ടില്‍ രണ്ടു മണിക്കൂറിലേറെ ചെലവഴിച്ചത്.
ജീരകപ്പാറ 160ലെ വനാതിര്‍ത്തിയിലുള്ള ജോസിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി ഏഴേ പതിനഞ്ചോടെയാണ് സംഘമെത്തിയത്. മാവോയിസ്റ്റുകളായ പി.പി മൊയ്തീന്‍, സോമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവിടെയെത്തിയതെന്ന് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. 9.30 വരെ അവര്‍ അവിടെ ചെലവഴിച്ചു. അടുക്കള വശത്തെ വാതിലില്‍ തട്ടി. ഹലോ എന്നു ഉറക്കെ വിളിച്ചപ്പോഴാണ് ടി.വി കണ്ടു കൊണ്ടിരുന്ന ജോസ് പുറത്താരോ വന്നുവെന്ന് മനസിലാക്കി വാതില്‍ തുറന്നത്. ഉടനെ അപരിചിതനായ ഒരാള്‍ ജോസിന്റെ കൈ പിടിച്ച് അകത്തേക്കു കയറി. മാവോയിസ്റ്റാണെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ജോസ് അമ്പരന്നു. ഒരു സ്ത്രി ഉള്‍പ്പെടെ നാലുപേര്‍ കൂടി അപ്പോഴേക്കും അകത്തു കടന്നിരുന്നു. മൂന്നു പേരുടെ കൈയില്‍ നാടന്‍ തോക്കുകളും ഒരാളുടെ കൈയില്‍ ചെറിയ തോക്കുമാണ് ഉണ്ടായിരുന്നത്.
ആദ്യം കയറി വന്നയാള്‍ മലയാളത്തിലാണ് സംസാരിച്ചത്. പേര് ഗിരീഷ് എന്നു പറഞ്ഞു. പേടിക്കെണ്ടന്നും ആരെയും ഉപദ്രവിക്കില്ലെന്നും ഞങ്ങള്‍ സാധാരണക്കാരെ അക്രമിക്കാറില്ലെന്നും ബ്ലേഡ് മാഫിയകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരുമാണ് ശത്രുക്കളെന്നും അവര്‍ പറഞ്ഞു. ബാങ്ക് കടത്തെക്കുറിച്ചും വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഒന്നും പേടിക്കേണ്ടെന്നും ജപ്തി നടപടി വന്നാല്‍ അതിനെ നേരിടാന്‍ അവര്‍ സഹായിക്കുമെന്നും അറിയിച്ചു. പിന്നീട് ചായ ചോദിച്ചു. ചായക്കു പകരം കാപ്പി ഉണ്ടാക്കി കൊടുത്തു. പിന്നീട് ചോറു വേണമെന്ന് പറഞ്ഞു.
ചോറു കുറച്ച് ഒള്ളുവെന്ന് പറഞ്ഞപ്പോള്‍ അരി ആവശ്യപ്പെട്ടു. നാലു കിലോയോളം അരി, പഞ്ചസാര, എണ്ണ, മുളക് പൊടി, പാത്രം എന്നിവയും ആവശ്യപ്പെട്ടു. ഒരു പായ്ക്കറ്റ് അച്ചപ്പം ഉണ്ടായിരുന്നു അതും കൊണ്ടുപോയി. വീട്ടില്‍ ജോസ്, മകന്‍ റോബിന്‍, റോബിന്റെ ഭാര്യ റോസ്‌ന എന്നിവരാണ് ഉള്ളതെങ്കിലും ഇവര്‍ വരുമ്പോള്‍ ജോസ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അപരിചിതരെ കാണുമ്പോള്‍ വളര്‍ത്തുനായ സാധാരണ കുരക്കാറുണ്ട്. മാവോയിസ്റ്റുകള്‍ വീടിന്റെ പിന്‍ഭാഗത്തുകൂടി എത്തിയത് കാരണം കൂട്ടിലുണ്ടായിരുന്ന നായ അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ കോടഞ്ചേരി എസ്.ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പരിസരത്ത് പരിശോധന നടത്തി. വനം വകുപ്പും താമരശ്ശേരി ഡിവൈ.എസ്.പി പി.സി സജീവനും സംഘവും സ്ഥലം സന്ദര്‍ശിച്ചു. ഉച്ചയോടെ പ്രത്യേക സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago