HOME
DETAILS
MAL
സുബ്രഹ്മണ്യം സ്വാമിക്കെതിരേ മോദി; ആരും പാര്‍ട്ടിയേക്കാള്‍ വലുതല്ല
backup
June 27 2016 | 14:06 PM
ന്യൂഡല്‍ഹി: ആരും പാര്‍ട്ടിയേക്കാള്‍ വലുതല്ലെന്നും പ്രശസ്തി ലക്ഷ്യംവച്ച് പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരായ പരാമര്‍ശം ഉചിതമായില്ലെന്നും സുബ്രഹ്മണ്യന് സ്വാമിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
പ്രസിദ്ധി ആര്‍ജിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന് ഒരു ഗുണവും ഉണ്ടാക്കാന്‍ പോകുന്നില്ല. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണം.
രഘുറാം രാജനുമായുള്ള തന്റെ അനുഭവം വളരെ നല്ലതാണ്. രാജന് ഏത് പദവി വഹിച്ചാലും അദ്ദേഹം ഇന്ത്യയെ സേവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.
നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി പെരുമാറണം. പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."