എസ്.കെ.എസ്.ബി.വി ജലദിന കാംപയിന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ തുടക്കം
മലപ്പുറം: എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ലോക ജലദിനമായ മാര്‍ച്ച് 22 മുതല്‍ മെയ് 22 വരെ 'കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളേക്കായ്' എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാംപയിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം ചാപ്പനങ്ങാടി മിസ്ബാഹുല്‍ ഉലൂം മദ്‌റസയില്‍ പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുക്കുളം അധ്യക്ഷനായി. നിയാസ് അഹമ്മദ് പുളിയാട്ടുക്കുളം പ്രതിജ്ഞ ചെല്ലി കൊടുത്തു. കുഞ്ഞുട്ടി മുസ്‌ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി.
അലവിക്കു ട്ടി ഫൈസി പുല്ലാര, മുഹമ്മദ് അസ്‌ലഹ് മുതുവല്ലുര്‍, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, അംജിദ് തിരൂര്‍ക്കാട് , അബ്ദുല്‍ കരീം മുസ്‌ലിയാര്‍, പി.പി മുഹമ്മദ് സാഹിബ്, ഹംസ മുസ്‌ലിയാര്‍, നൗശാദ് ഫൈസി, സൈതലവി ഫൈസി, അവറുപ്പ, വി.കെ മുസ്തഫ, ഹാസില്‍ തങ്ങള്‍, മുഹമ്മദ് അസ്‌ലഹ് മുതുവല്ലുര്‍, മുനവ്വിര്‍ ചാപ്പനങ്ങാടി സംസാരിച്ചു.
ക്യാംപയിന്റെ ഭാഗമായി നാളെ എല്ലാ യൂനിറ്റുകളിലും റെയ്ഞ്ച് കേന്ദ്രങ്ങളിലും തണ്ണീര്‍ പന്തല്‍, പ്രതിജ്ഞ ചൊല്ലി കൊടുക്കല്‍, പ്രമേയ പ്രഭാഷണം, പറവകള്‍ക്ക് തണ്ണീര്‍ കുടം, പോസ്റ്റര്‍ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."