മനുഷ്യാവകാശ കമ്മിഷന് സംസ്ഥാന സെമിനാര്‍ ഇന്ന്
കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ സംസ്ഥാനതല സെമിനാര്‍ ഇന്ന് ഗാന്ധിഭവനില്‍ നടക്കും. 'ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവകാശങ്ങളും കടമകളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ കമ്മിഷന് മെംബര്‍ സി.ജെ ആന്റണി അധ്യക്ഷനാകും. ഗാന്ധിഭവന് സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണി മുതല്‍ നടക്കുന്ന സെമിനാറില്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗത്തെ പ്രമുഖവ്യക്തികള്‍ വിഷയാവതരണം നടത്തും.
12.30 ന് നടക്കുന്ന ചര്‍ച്ചാ സമ്മേളനം എം.ജി സര്‍വകലാശാല ജേണലിസം വിഭാഗം ഡയരക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ഡെല്‍സ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ആര്. സുധാകാന്ത്, കൊല്ലം സി.ഡബ്ലു.സി ചെയര്‍പേഴ്സണ്‍ പ്രഫ. ടി. കോമളകുമാരി, സി.ഡബ്ലൂ.സി മെംബര്‍ പി.എസ്.എം ബഷീര്‍, പുനലൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. എച്ച്. രാജീവന്, കെ. ധര്മ്മരാജന്, ജനാബ് സെയ്ദ് ഫൈസി, അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, ബെന്നി ജോസഫ് ജനപക്ഷം, ഡോ. ആനന്ദ് എസ്. ഉണ്ണിത്താന്, വിഷ്ണുദേവ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."