കര്‍ണാടക LIVE: സഭ 3.30 വരെ നിര്‍ത്തിവച്ചു, വിശ്വാസ വോട്ടെടുപ്പ് വൈകിട്ട് 4ന്
ബംഗളൂരു:സഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടരുന്നതിനിടെ, പുറത്ത് 'കാണാതായ' രണ്ട് എം.എല്‍.എമാര്‍ക്കു വേണ്ടിയുള്ള തിരച്ചിലും നടക്കുകയാണ്.
അതിനിടെ, ഉച്ചഭക്ഷണത്തിനായി സഭ മൂന്നര വരെ നിര്‍ത്തിവച്ചു. മൂന്നരയ്ക്ക് വീണ്ടും സഭ തുടങ്ങി ബാക്കിയുള്ള എം.എല്‍.എമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പും നടക്കും.
മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. അതുകഴിഞ്ഞ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും.
ചാക്കിട്ടുപിടിക്കുന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ കൂടുതല്‍ ഓഡിയോകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹിരേകേരൂര്‍ എം.എല്‍.എ ബി.സി പാട്ടീലിനെ വിളിച്ചാണ് യെദ്യൂരപ്പ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നത്.- കൂടുതല്‍ വായിക്കാന്‍
ബി.ജെ.പി തടവിലിട്ട രണ്ട് എം.എല്‍.എമാരെയും മോചിപ്പിച്ചു
ബി.ജെ.പി തടവിലിട്ട രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും സഭയിലെത്തി. സംസ്ഥാന പൊലിസ് മേധാവി നീലമണി രാജുവടക്കമുള്ള പൊലിസുകാര്‍ എത്തിയാണ് ഗോള്‍ഡ്ഫിഞ്ച് ഹോട്ടലിലെത്തി എം.എല്‍.എമാരെ മോചിപ്പിച്ചത്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ എന്നീ എം.എല്‍.എമാരെയാണ് കുറച്ചുദിവസങ്ങളായി കാണാതായിരുന്നത്.- കൂടുതല്‍ വായിക്കാന്‍
പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ തന്നെ തുടരും
കീഴ്‌വഴക്കം ലംഘിച്ച് ബി.ജെ.പിക്കാരനായ കെ.ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ബൊപ്പയ്യയെ മാറ്റാനാവില്ലെന്നും അതിനു നിയമമില്ലെന്നും കോടതി അറിയിച്ചു. ഈ പരാതിയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വരുമെന്നും സുപ്രിംകോടതി അറിയിച്ചു. സഭാനടപടികള്‍ പൂര്‍ണമായും മാധ്യമങ്ങളിലൂടെ തല്‍സമയം നല്‍കാമെന്ന് എ.ജി സമ്മതിച്ചതോടെ പരാതി തീര്‍പ്പാക്കി- കൂടുതല്‍ വായിക്കാന്‍
രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ല
തുടക്കംമുതലേ ദുരൂഹതയിലുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് പാട്ടീല്‍ എന്നിവരാണ് സഭയില്‍ ഹാജരാവാത്തത്.
After winning assembly elections, B Sriramulu & BS Yeddyurappa have resigned from Lok Sabha, their resignations have been accepted by the Speaker. (file pics) #Karnataka pic.twitter.com/085VcK6jwv
— ANI (@ANI) May 19, 2018
യെദ്യൂരപ്പയും ബി ശ്രീരാമുലുവും ലോക്‌സഭയില്‍ നിന്ന് രാജിവച്ചു. ഇവരുടെ രാജിക്കത്ത് പ്രോടെം സ്പീക്കര്‍ കെ.ജി ബൊപ്പയ്യ സ്വീകരിച്ചു.
വീണ്ടും കോഴ വാഗ്ദാനം: ഓഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്
കൂറുമാറാന്‍ ബി.ജെ.പി പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഒരു ഓഡിയോ കൂടി പുറത്തുവിട്ട് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയാണ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തത്. അഞ്ചു കോടി രൂപയും മന്ത്രിസ്ഥാനവുമാണ് വിജയേന്ദ്ര വാഗ്ദാനം ചെയ്തത്- കൂടുതല്‍ വായിക്കാന്‍
JD(S) MLAs HD Kumaraswamy & HD Revanna inside Vidhana Soudha in #Bengaluru. pic.twitter.com/WBvD0PechF
— ANI (@ANI) May 19, 2018
ജെ.ഡി.എസ് നേതാക്കളായ എച്ച്.ഡി കുമാരസ്വാമിയും എച്ച്.ഡി രാവണ്ണയും സഭയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."