ശാഹിദിന്റെ വിജയം
മതവിഭ്യാഭ്യാസത്തില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം സിവില്‍ സര്‍വിസെന്ന മോഹനസ്വപ്നവും യാഥാര്‍ഥ്യമാക്കിയ ആദ്യ മുസ്‌ലിയാരായ ശാഹിദ് ടി. കോമത്തിന്റെ ജീവിതകഥ ശഫീഖ് പന്നൂരിന്റെ മനോഹരമായ എഴുത്തിലൂടെ വായിക്കാനായി. ഫീസടയ്ക്കാന്‍ പോലും പണമില്ലാതെ ഇല്ലായ്മയുടെ നൊമ്പരങ്ങള്‍ പേറി തളര്‍ന്നുവീഴാന്‍ കൂട്ടാക്കാതെ പരീക്ഷണങ്ങളെയും പരാജയങ്ങളെയും അതിജീവിച്ചു പരിശ്രമമെന്ന പല വവികളിലൂടെയും അലഞ്ഞ് ആറാമത്തെ ശ്രമത്തില്‍ 693-ാം റാങ്കുമായി ആ സ്വപ്നസാഫല്യത്തിലെത്തുകയായിരുന്നു ശാഹിദ്. ആ വിജയത്തിന് ഒന്നാം റാങ്കിന്റെ തിളക്കമുണ്ട്.
സ്വപ്നങ്ങള്‍ക്കു മുന്‍പില്‍ പത്തിവിടര്‍ത്തിയ കടമ്പകളോരോന്നും നിശ്ചയദാര്‍ഢ്യത്തോടെ മറികടന്ന് ഉയരങ്ങള്‍ കീഴടക്കിയ സഹോദരന് ദൈവികവരദാനവും സമൃദ്ധമായി ലഭിച്ചിരിക്കാനാണു സാധ്യത. സ്വപ്രയത്‌നം കൊണ്ട് പ്രതിസന്ധികളെ മറികടന്നു വിജയശ്രീലാളിതനായ ശാഹിദിനും ശാഹിദിന്റെ അത്യധികം പ്രചോദനാത്മകമായ ജീവിതം പകര്‍ത്തിയ ലേഖകനും ഹൃദയം നിറഞ്ഞ സ്‌നേഹാഭിവാദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."