കായികക്ഷമതാ പരീക്ഷ മാറ്റിവയ്ക്കണമെന്ന്
കൊച്ചി: വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് എന്‍.സി.എ നിയമനത്തിനായി കാറ്റഗറി നമ്പര്‍ 381-2016, 382-2016, 386-2016 പ്രകാരം വിവിധ ജില്ലകളില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കായികക്ഷമതാ പരീക്ഷ റമദാന്‍ കാലയളവായ 22 മുതല്‍ 24 വരെ നടത്തുന്നതിനുള്ള പി.എസ്.സിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി ആവശ്യപ്പെട്ടു.
റമദാന്‍ വ്രതമനുഷ്ഠിച്ചുകൊണ്ട് എട്ടിനം കായികക്ഷമതാ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് മുസ്‌ലിം വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ 2000 മെയ് 29ലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായുള്ള പി.എസ്.സിയുടെ തീരുമാനം ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണ്. നിശ്ചിത കായികക്ഷമതാ പരീക്ഷ ജൂണ്‍ നാലാംവാരത്തിലെ സൗകര്യപ്രദമായ തീയതികളിലേക്ക് മാറ്റവയ്ക്കണമെന്നും അലി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."