രാഹുല്‍ഗാന്ധി മാറിനില്‍ക്കണമെന്ന് യൂത്ത് കോണ്‍. സംസ്ഥാന വൈസ് പ്രസിഡന്റ്
കൊല്ലം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണിയെയും രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയണമെന്നും രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന മഹത്തായ രാഷ് ട്രീയപ്രസ്ഥാനത്തിന്റെ വേരുകള്‍ അറ്റുപോകുന്നത് കണ്ണു തുറന്ന് കാണണമെന്നും മഹേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കെ.എസ്.യു വളര്‍ത്തി വലുതാക്കിയ എ.കെ ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ തങ്ങള്‍ മരിക്കാനും തയാറാണെന്ന് മഹേഷ് പറയുന്നു. കെ.പി.സി.സിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെ.എസ്.യു തെരഞ്ഞെടുപ്പിലെ ഗ്രൂപ്പ്പോരിനേയും പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രമുഖനേതാക്കളാരും തയാറായിട്ടില്ലെങ്കിലും അനുകൂലിച്ചും പ്രതികൂലിച്ചും സാധാരണപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."