HOME
DETAILS
MAL
ഓഖി: കാണാതായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് 40 ലക്ഷം രൂപ സഹായം
backup
May 20 2018 | 03:05 AM
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ രണ്ടു പേരുടെ കുടുംബങ്ങള്‍ക്കു കൂടി സര്‍ക്കാര്‍ സഹായം.
മനോജ്, പൂന്തുറ സെല്വന് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം അനുവദിച്ച 40 ലക്ഷം രൂപയുടെ സഹായം അവകാശികളുടെ വസതിയിലെത്തി സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
വി.എസ് ശിവകുമാര്‍ എം.എല്‍.എ, തിരുവനന്തപുരം തഹസില്‍ദാര്‍ ജി.കെ സുരേഷ് കുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഓഖി ദുരന്തത്തില്‍ കാണാതായ 92 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം സഹായം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."